കലാപ ശ്രമം നടത്തിയ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണം: എസ്എന്‍ഡിപി സംരക്ഷണ സമിതി

Update: 2025-04-05 13:11 GMT
കലാപ ശ്രമം നടത്തിയ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണം: എസ്എന്‍ഡിപി സംരക്ഷണ സമിതി

കൊല്ലം: മലപ്പുറം ജില്ലക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. ശ്രീനാരായണ ഗുരു രൂപം നല്‍കിയ എസ്എന്‍ഡിപി യോഗത്തിന്റെ കസേരയിലിരുന്ന് കേരളത്തെ മതതീവ്രവാദത്തിന്റെ ഭ്രാന്താലയമാക്കുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഈഴവ സമുദായത്തിന്റെ ഭൗതിക സ്വത്തുക്കള്‍ വിറ്റും കൊള്ളയടിച്ചും നശിപ്പിക്കുകയും യോഗത്തിന്റെ ആസ്ഥാന മന്ദിരം വരെ ജപ്തിയിലാക്കുകയും ചെയ്ത നടേശന് ഈഴവ സമുദായത്തെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ.എസ് ചന്ദ്രസേനന്‍ പറഞ്ഞു.

Similar News