സോഷ്യല്‍ ഫോറം ഇടപെടല്‍: കായംകുളം സ്വദേശി അബ്ദുള്‍ ലത്തീഫ് നാടണഞ്ഞു

Update: 2020-09-25 11:46 GMT

അല്‍ ഖസീം: തൊഴിലുടമയുടെ പീഡനം മൂലം ബുദ്ധിമുട്ടിയ കായംകുളം കറ്റാനം സ്വദേശി അബ്ദുല്‍ ലത്തീഫ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി അല്‍റസില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ ലത്തീഫ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി തൊഴില്‍ ഉടമ ശമ്പളം നല്‍കുന്നത് നിര്‍ത്തി. കൂടാതെ മര്‍ദ്ദിക്കുകയും ചെയ്തു. സഹായമഭ്യര്‍ത്ഥിച്ച് ലത്തീഫിന്റെ ബന്ധുക്കളാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്.

വിഷയത്തില്‍ ഇടപെട്ട അല്‍റാസ് സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോട് ലേബര്‍ കോടതിയില്‍ പരാതി കൊടുത്തു. ഇതറിഞ്ഞ തൊഴിലുടമ ഒത്തുതീര്‍പ്പിന് വരികയും കോടതിക്ക് പുറത്തുനടന്ന ചര്‍ച്ചയില്‍ മുഴുവന്‍ ശമ്പളവും ടിക്കറ്റും ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. അതോടെ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്കുള്ള റിയാദ് തിരുവനന്തപുരം വിമാനത്തിലാണ് ലത്തീഫ് നാട്ടിലേക്ക് പോന്നത്.

Tags:    

Similar News