പിതാവിനെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Update: 2025-01-22 12:42 GMT
പിതാവിനെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ജുബൈല്‍: സൗദി ജുബൈലില്‍ പിതാവിനെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യു പി സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കെല്ലപ്പെട്ടത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും മൃഗീയമായുമാണ് മകന്‍ കുമാര്‍ യാദവ് കൊല ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍.

കൊല നടത്തിയ കുമാര്‍ യാദവ് ലഹരിക്ക് അടിമയായിരുന്നു. മകന്റെ നല്ല നടപ്പിനും ലഹരി വിമുക്തിക്കും വേണ്ടി ഒന്നര മാസം മുമ്പാണ് പിതാവ് ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് മകനെ സൗദിയിലേക്ക് ഒപ്പം കൊണ്ടുവന്നത്. കുമാര്‍ യാദവിനെ പോലിസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.

Tags:    

Similar News