പുന്നപ്രയില്‍ മാതാവിന്റെ ആണ്‍സുഹൃത്തിനെ മകന്‍ കൊന്നു
കെണിയൊരുക്കി ഷോക്കടിപ്പിച്ചായിരുന്നു കൊലപാതകം

പുന്നപ്ര: പുന്നപ്രയില്‍ മാതാവിന്റെ ആണ്‍സുഹൃത്തിനെ മകന്‍ കൊന്നു. കൊന്നത് മുറിയില്‍ കെണിയൊരുക്കി ഷോക്കടിപ്പിച്ച്. പുന്നപ്ര സ്വദേശി ദിനേശ് ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണിനെയും മാതാപിതാക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. കൂടുതല്‍ വിവരം ലഭ്യമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.