സൗദിയിലേക്കുള്ള കവാടങ്ങള്‍ തുറന്നു
ബഹ്റൈന്‍ ഭാഗത്തേക്ക് പോകാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെങ്കില്‍ സൗദി ഭാഗത്തേക്കു വരുന്നവരുടെ എണ്ണത്തില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.
ദമ്മാം: സൗദ്യ അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിനകത്തേക്കും പുറത്തേക്കും പോകുന്നതിന് ഭാഗികമായി അനുമതി നല്‍കിത്തുടങ്ങി.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റു പ്രത്യേക പരിഗണ അര്‍ഹിക്കുന്ന സ്വദേശികള്‍ക്കും രാജ്യത്തിനു പുറത്തുപോവാനും തിരിച്ചുവരാനും അനുമതി നല്‍കുമെന്ന് അഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കിംഗ് ഫഹദ് കോസ്‌വേയില്‍ രണ്ട് ഭാഗത്തേക്കും യാത്രക്കാരെ പ്രവേശിപ്പിച്ചു തുടങ്ങി. ബഹ്റൈന്‍ ഭാഗത്തേക്ക് പോകാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെങ്കില്‍ സൗദി ഭാഗത്തേക്കു വരുന്നവരുടെ എണ്ണത്തില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.
വിമാനത്താവളങ്ങളിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. അന്താരാഷ്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം 2020 ജനുവരിയിലായിരിക്കും പൂര്‍ണമായും പിന്‍വലിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.