പ്രകൃതി ദുരന്ത സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് നാല് ദിവസം വരെ പെയ്ഡ് ക്ലൈമറ്റ് ലീവ്

Update: 2024-11-29 06:37 GMT

സ്‌പെയിന്‍: പ്രകൃതി ദുരന്ത സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് നാല് ദിവസം വരെ ''പെയ്ഡ് ക്ലൈമറ്റ് ലീവ്'' അവതരിപ്പിച്ച് സ്‌പെയിന്‍.ഒക്ടോബറില്‍ കുറഞ്ഞത് 224 പേരുടെ ജീവന്‍ അപഹരിച്ച വെള്ളപ്പൊക്കം കണക്കിലെടുത്താണ് നടപടി.

ദേശീയ കാലാവസ്ഥാ ഏജന്‍സി നല്‍കിയ റെഡ് അലര്‍ട്ട് അവഗണിച്ച്, വെള്ളപ്പൊക്ക സമയത്ത് ജീവനക്കാര്‍ ജോലി ചെയ്യണമെന്ന് കമ്പനികള്‍ പറഞ്ഞിരുന്നു. ഇതിനേ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് പുതിയ നയം. പുതിയ നിയമ പ്രകാരം കാലവസ്ഥ പ്രതികൂലമായ അടിയന്തര ഘട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് നാല് ദിവസം വരെ ശമ്പളത്തോടെ അവധി അനുവദിക്കാന്‍ സാധിക്കും.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ പരിഹരിക്കാനാണ് പുതിയ നടപടി ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി യോലാന്‍ഡ ഡിയാസ് പറഞ്ഞു. ഒരു തൊഴിലാളിയും അപകടം നേരിടാന്‍ ഇടവരരുത് എന്ന് അവര്‍ പറഞ്ഞു. അതേസമയം, കാനഡയെ മാതൃകയാക്കിയാണ് സ്പെയിനിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തുന്നതെന്ന് ആര്‍ടിവിഇ റിപോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News