കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതരക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലാണ് സ്പീക്കറെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
പ്രാഥമിക ചികില്‍സകള്‍ക്ക് ശേഷം ഇന്നലെ രാത്രി തന്നെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതാണദ്ദേഹം. ചികില്‍സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഷംസീറിനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്.