ബിംബകല്പനകള്‍ അസാമാന്യ സൗന്ദര്യം നിറഞ്ഞത്; പൂവച്ചല്‍ ഖാദറിനെ അനുസ്മരിച്ച് സ്പീക്കര്‍
തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എംബി രാജേഷ് അനുശോചിച്ചു. ചലചിത്ര ഗാനങ്ങള്‍ ആസ്വദിക്കുന്ന കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് പൂവച്ചല്‍ ഖാദര്‍. ഓര്‍മകളില്‍ അദ്ദേഹത്തിന്റെ എത്രയോ പാട്ടുകള്‍ അലയടിക്കുന്നുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വലിയ തോതില്‍ ഭാഗഭാക്കാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിന്റെ കാല്പനികത ഒപ്പിയെടുത്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അവയിലെ ബിംബകല്പനകള്‍ അസാമാന്യ സൗന്ദര്യം നിറഞ്ഞതായിരുന്നു. കവിയുടെ ഗാനങ്ങള്‍ കാലാതിവര്‍ത്തിയായാണ്. മലയാളത്തിന് എന്നും അഭിമാനമായി അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും നിലകൊള്ളുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ സ്പീക്കര്‍ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹകുടുംബാംഗങ്ങളുടെ ദുഃഖത്തിലും സ്പീക്കര്‍ പങ്കുചേര്‍ന്നു.
പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ അനുശോചിച്ചു.