സിപിഎം നേതാവ് എ ഷാനവാസിനെതിരായ റിപോര്‍ട്ട് ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയ്ക്ക് സസ്പെന്ഷന്
ആലപ്പുഴ: സിപിഎം നേതാവ് എ ഷാനവാസിനെതിരായ റിപോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെന്റ് ചെയ്തു. ജേക്കബ് ജോസ് റിപോര്‍ട്ട് ചോര്‍ത്തി നല്‍കിയെന്നതാണ് ആരോപണം. വിജിലന്‍സ് എഡിജിപിയാണ് റിപോര്‍ട്ട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തിയത്.
സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരേ ആദ്യഘട്ടത്തില്‍ നടന്നത്. ഈ അന്വേഷണം നടത്തി എഡിജിപിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ റിപോര്‍ട്ട് ചോര്‍ന്നിരുന്നു. ഇതാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ നടപടി. ഷാനവാസിന് ലഹരിക്കടത്ത് കേസില്‍ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടലുണ്ടായിട്ടുണ്ടെന്നുമുള്ള റിപോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.