ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ 10 ചാനലുകളില്‍ നിന്നുള്ള 45 വീഡിയോകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ്-സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
വിലക്കേര്‍പ്പെടുത്തിയ വീഡിയോകള്‍ക്ക് 1 കോടി 30 ലക്ഷത്തിലധികം വ്യൂവര്‍ഷിപ്പുണ്ട്. യൂട്യൂബര്‍ ധ്രുവ് രതിയുടെ വീഡിയോയും ബ്ലോക്ക് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
രഹസ്യാന്വേഷണവിഭാഗം സെപ്തംബര്‍ 23ന് നല്‍കിയ റിപോര്‍ട്ടനുസരിച്ചാണ് വിലക്ക്.
അയല്‍രാജ്യങ്ങളുമായി സ്പര്‍ധക്ക് സാഹചര്യമൊരുക്കുന്നുവെന്നാരോപിച്ച് 10 യൂട്യൂബ് ചാനലുകള്‍ക്കും വിലക്കുണ്ട്. രാജ്യത്തിന്റെ പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഐടി ആക്റ്റിലെ വിവിധ വകുപ്പുകളനുസരിച്ചാണ് വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മതസ്പര്‍ധ വളര്‍ത്തുന്നവയാണ് വീഡിയോകളെന്ന് ഉത്തരവില്‍ പറയുന്നു.