
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇപ്രാവശ്യം സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.
എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് ഒന്‍പതിന് ഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ സര്‍ക്കാര്‍ എന്നും മന്ത്രി അറിയിച്ചു.