ചെന്നൈ:ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ തന്റെ സഹോദരന്‍ എന്ന് അഭിസംബോധന ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആശംസ. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ കേരളാ മുഖ്യമന്ത്രിക്ക് ആശംസകള്‍ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങി ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നു.
' കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹ്യ തുല്യതയിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും കേരള ജനതയെ നയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.' എന്നാണ് സ്റ്റാലിന്‍ ആശംസിച്ചത്.