എംജിയില്‍ 18 വിദ്യാര്‍ഥി സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ വീതം സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ലഭിക്കും.
കോട്ടയം: ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ 'ഫ്രം ലാബ് ടു ഇന്‍ഡസ്ട്രി' സംരംഭകത്വ പദ്ധതി പ്രകാരം 16 വിദ്യാര്‍ഥികളുടെയും അന്തര്‍ സര്‍വകലാശാലാ സുസ്ഥിര ജൈവകൃഷി കേന്ദ്രവും ബിഐഐസിയും സംയുക്തമായി നടത്തുന്ന ഐയുകോഫ്‌സ ബിഐഐസി സംരംഭകത്വ പദ്ധതി പ്രകാരം രണ്ടുപേരുടെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ വീതം സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ലഭിക്കും.
ഡോ. പി എ രശ്മി (പ്രസന്റേഷന്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്), ടീന മെര്‍ലിന്‍, എ ആഷിത, അശ്വതി ജയകുമാര്‍ (സ്‌കൂള്‍ ഓഫ് ബയോസയന്‍സസ് എംജി സര്‍വകലാശാല), കെ രാഹുല്‍ (സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്), എം ആര്യശ്രീ (കെജി കോളജ്, പാമ്പാടി), കെ സരിത, വിനീത വിജയന്‍, സുമ ടി ബാലന്‍ (സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസ്), വി പി പ്രകാശന്‍, സുഭാഷ് ഗോപി, സനു മാത്യു സൈമണ്‍ (സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ്), ഷിന്റോ ബാബു (യുസി കോളജ്, ആലുവ), ജിസ്സി ജേക്കബ് (സെന്റ് തോമസ് കോളജ് പാലാ), വി ആര്‍ ശ്രുതി, തോമസ് എബ്രഹാം (സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്) എന്നിവരാണ് 'ഫ്രം ലാബ് ടു ഇന്‍ഡസ്ട്രി' സംരംഭകത്വ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്.ബിഐഐസിഐയു കോഫ്‌സ പദ്ധതിയില്‍ അഞ്ജന എസ് നായര്‍, സി എസ് കീര്‍ത്തന (സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലാ അറിയിച്ചു.