സംസ്ഥാനം ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും; ലോക് ഡൗണ്‍ വേണ്ടന്നും മന്ത്രിസഭ യോഗം
70 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഒരു കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാനും മന്ത്രി സഭായോഗം തീരുമാനിച്ചു. 70 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. അടുത്ത മൂന്ന് മാസം കൊണ്ട് ഈ വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള കരാറിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടുക. ഉല്‍പാദകരില്‍ നിന്ന് നേരിട്ടു വാക്‌സിന്‍ വാങ്ങാനാണ് മന്ത്രിസഭാ യോഗതീരുമാനം. അതിതീവ്ര കൊവിഡ് വ്യാപനം സംഭവിച്ച 150 ജില്ലകള്‍ അടച്ചിടണമെന്നാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുന്നത് ജനജീവിതം താറുമാറാക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.