ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. സംസ്ഥാനത്തെ 15 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് എട്ട് സീറ്റുകളിലും യുഡിഎഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫും യുഡിഎഫിന്റെ മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫും പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഒരിടത്തും ഭരണമാറ്റം ഉണ്ടാവാത്ത തരത്തിലുള്ള ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനും പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത മറ്റ് സീറ്റുകള്‍. കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിലെ ജയിംസ് ചാക്കോ വിജയിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന് യുഡിഎഫ് തിരിച്ചു പിടിച്ചിട്ടുണ്ട്. എറണാകുളത്ത് അട്ടിമറിയിലൂടെ മൂന്ന് സീറ്റുകളാണ് യുഡിഎഫ് നേടിയത്. പിറവം മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷന്, മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ്, വാരപ്പട്ടി പഞ്ചായത്തിലെ 13 ആം വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്.