ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ഖേദം; അധ്യാപകരോട് ഐക്യദാര്‍ഢ്യം: എങ്ങും തൊടാതെ മദ്രാസ് ഐഐടിയുടെ വാര്‍ത്താകുറിപ്പ്

ഐഐടിക്കെതിരേ നടക്കുന്ന സോഷ്യല്‍മീഡിയ ട്രോളുകള്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ആരോപിക്കുന്നുണ്ട്.

Update: 2019-11-15 16:38 GMT

ചെന്നൈ: ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച്് മദ്രാസ് ഐഐടി വാര്‍ത്താകുറിപ്പ്. ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും പേരിലാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. ഫാത്തിമയുടെ മരണത്തിനു ശേഷം ആദ്യമായാണ് ഐഐടിയുടെ പേരില്‍ ഒരു പ്രതികരണം പുറത്തുവരുന്നത്. ആത്മഹത്യ ശ്രദ്ധയില്‍ പെട്ട ഉടന്‍ ഐഐടി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

അതേസമയം ഐഐടിക്കെതിരേ നടക്കുന്ന സോഷ്യല്‍മീഡിയ ട്രോളുകള്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ആരോപിക്കുന്നുണ്ട്. പോലിസ് അന്വേഷണം പൂര്‍ത്തിയാവും മുമ്പ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അവരുടെ കുടുംബങ്ങളെ പോലും സോഷ്യല്‍ മീഡിയ അപഹസിക്കുകയാണ്. ഐഐടിയിലെ അധ്യാപകരുടെ ഉയര്‍ന്ന അക്കാദമിക നിലവാരത്തെ കുറിച്ചും ഊന്നിപ്പറയുന്നു. സ്ഥാപനത്തിനെതിരേ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമുണ്ട്. മദ്രാസ് ഐഐടിയുടെ ഒഫിഷ്യല്‍ എഫ്ബി പേജിലാണ് പ്രസ്താവന പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരുടെ പേരിലാണ് പ്രസ്താവനയെന്ന് വ്യക്തമല്ല.  

Tags:    

Similar News