പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരൻ ബോസ്നിയയിൽ അറസ്റ്റിൽ

Update: 2019-07-24 09:36 GMT

ബോസ്‌നിയ: പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരന്‍ പ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റിൽ. പ്രമോദ് മിത്തലിന് പങ്കാളിത്തമുള്ള ലൂക്കാവക്കിലെ ജിഐകെഐഎല്‍ പ്ലാന്റുമായി ബന്ധപ്പെട്ടാണ് കേസ്. 1000 തൊഴിലാളികളാണ് ഈ പ്ലാന്‍റില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവുമാണ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. 2.5 ദശലക്ഷം യൂറോ പ്രമോദ് മിത്തല്‍ തട്ടിയെടുത്തുവെന്നാണ് കേസ്. വടക്കു കിഴക്കന്‍ നഗരമായ ലുക്കാവക്കിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. സംഘടിത കുറ്റകൃത്യം, സാമ്പത്തിക കുറ്റകൃത്യം, അധികാര ദുര്‍വിനിയോഗം, തുടങ്ങിയ കുറ്റങ്ങളാണ് പ്രമോദിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രമോദിനെ കൂടാതെ കമ്പനി ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡ് അംഗവും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രമോദ് മിത്തലിനെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് സഹോദരൻ ലക്ഷ്മി മിത്തലായിരുന്നു.

Similar News