അനാവശ്യ വിവാദം ഒഴിവാക്കണം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു

Update: 2024-12-28 07:12 GMT
അനാവശ്യ വിവാദം ഒഴിവാക്കണം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ സ്മാരകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന അതേ സ്ഥലത്ത് മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകം നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു.

വിഷയം വിവാദമായതോടെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി പിന്നീട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയം ശവസംസ്‌കാരവും മറ്റ് നടപടിക്രമങ്ങളും അതിനിടയില്‍ മുന്നോട്ട് പോകുമെന്ന് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News