പത്തനംതിട്ടയില്‍ തെരുവുനായയുടെ ആക്രമണം; ഏഴുപേര്‍ക്ക് പരിക്ക്

Update: 2022-11-05 06:57 GMT
പത്തനംതിട്ടയില്‍ തെരുവുനായയുടെ ആക്രമണം; ഏഴുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു ആക്രമണം. ഇന്ന് രാവിലെ 9നാണ് സംഭവം. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയിലെത്തി പ്രാഥമിക ചികില്‍സ നേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News