ഏറ്റൂമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷ ബാധ

Update: 2022-10-04 05:48 GMT

കോട്ടയം: ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്. സപ്തംബര്‍ 28ന് ഏറ്റൂമാനൂര്‍ നഗരത്തില്‍ ഏഴുപേരെ നായ കടിച്ചിരുന്നു.

അന്നുതന്നെ നായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയെങ്കിലും കഴിഞ്ഞ ദിവസം ഇത് ചത്തു. ശേഷം നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. നായയുടെ കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു.

Tags:    

Similar News