
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച പേപ്പട്ടിയെ പിടികൂടി. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍,പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍, സഹോദരന്‍ രാമചന്ദ്രന്‍, എന്നിവര്‍ക്കാണ് ഇന്നലെ തെരുവ് നായയുടെ കടിയേറ്റത്.
അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്. കടിയേറ്റ ആളുകളെ രക്ഷിക്കാനെത്തിയവര്‍ക്കും നായയുടെ കടിയേല്‍ക്കുകയായിരുന്നു. മൂക്കും മുഖവും ഉള്‍പ്പെടെ തെരുവുനായ കടിച്ചു മുറിക്കുകയായിരുന്നു.