കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു

Update: 2024-08-08 10:52 GMT
കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ക്രിസ്റ്റല്‍ ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസമാണ് ഓട്ടമത്സരത്തിനിടെ കുട്ടി കുഴഞ്ഞു വീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

Tags:    

Similar News