കോഴിക്കോട്: കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചനിലയില്‍. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. മടപ്പള്ളി ഗവ. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇവരില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു.