മൈസൂരുവില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; സുഹൃത്തിന് മര്‍ദ്ദനം

Update: 2021-08-26 03:11 GMT

മൈസൂരു: സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൂട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. മൈസൂരുവില്‍ ചാമുണ്ഡി ഹില്‍സിലാണ് സംഭവം. മൈസൂരുവില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന  വിനോദസഞ്ചാര കേന്ദ്രമാണ് ചാമുണ്ഡി ഹില്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

പെണ്‍കുട്ടിയെയും സുഹൃത്തിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 36 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മൂന്ന് പേര്‍ ചേര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. ആദ്യം പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതിരുന്നതിനുള്ള പ്രതികാരമായാണ് ബലാല്‍സംഗം ചെയ്തതെന്ന് പോലിസ് പറഞ്ഞു.

മൈസൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രിവരെയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടത്തിയിട്ടില്ല.

ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

Tags:    

Similar News