താനൂര്‍: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കി ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മാതൃകയായി. ചിറക്കല്‍ സ്വദേശി പടിഞ്ഞാറേപ്പാട്ട് ജയപ്രകാശ്- ജിഷ ദമ്പതികളുടെ മകനായ അഖിലാണ് മാതൃകാപരമായ പ്രവൃത്തി ചെയ്തത്.
അഖിലിന്റെ സത്യസന്ധത മാനിച്ച് മൊബൈലിന്റെ ഉടമസ്ഥ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. ഒഴൂര്‍ സ്വദേശിയായ ജിഷാചന്ദ്രന്റെ മൊബൈലാണ് ഓട്ടോയില്‍ മറന്നുവച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ മാസ്റ്ററും മറ്റ് അധ്യാപകരും അഖിലിനെ അഭിനന്ദിച്ചു.