അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു, പ്രതിഷേധം

Update: 2024-12-25 09:39 GMT

ചെന്നൈ: അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ അജ്ഞാതരായ രണ്ട് പേര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും കൂടി സമീപത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങി. ശേഷം ഇരുവരും ക്യാമ്പസിന്റെ ഒരു വശത്തുള്ള പ്രദേശത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഈ സമയത്ത് അങ്ങോട്ട് വന്ന രണ്ട് പേര്‍, ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് വിധേയമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചിത്രങ്ങളും ഇവര്‍ പകര്‍ത്തി. വിദ്യാര്‍ഥിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് നിലവില്‍ കാംപസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.

Tags:    

Similar News