ഉരുള്‍പൊട്ടലില്‍ വ്യാപക നാശം സംഭവിച്ച വെള്ളറ കോളനി സബ് കലക്ടര്‍ അനു കുമാരി സന്ദര്‍ശിച്ചു

Update: 2022-08-02 05:52 GMT

കണ്ണൂര്‍:കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടി. കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്യേരി, പൂളക്കുണ്ട് എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.ഉരുള്‍പൊട്ടലില്‍ വ്യാപക നാശം സംഭവിച്ച വെള്ളറ കോളനി സബ് കലക്ടര്‍ അനു കുമാരി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കണ്ണൂര്‍ തിടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്‍ എന്നയാള്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.ഫയര്‍ഫോഴ്‌സും,എന്‍ഡിആര്‍എഫും,പോലിസും രക്ഷാപ്രവര്‍ത്തനത്തിനായി സജീവമായി രംഗത്തുണ്ട്.കടപുഴകി വീണു കിടക്കുന്ന മരങ്ങളും,മണ്ണിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ദുസ്സഹമാണെന്നും കലക്ടര്‍ അറിയിച്ചു.

പ്രദേശത്ത് നിന്ന് അഞ്ച് വാഹനങ്ങള്‍ ഒഴുകിപ്പോയി. തലശ്ശേരി മാനന്തവാടി റോഡില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Tags:    

Similar News