കമ്പളനാട്ടിയില്‍ കര്‍ഷകരോടൊപ്പം ചുവടുവച്ച് സബ് കലക്ടര്‍ ശ്രീലക്ഷ്മി

Update: 2022-08-28 11:19 GMT
കമ്പളനാട്ടിയില്‍ കര്‍ഷകരോടൊപ്പം ചുവടുവച്ച് സബ് കലക്ടര്‍ ശ്രീലക്ഷ്മി

കല്‍പ്പറ്റ: ഭരണകാര്യങ്ങളിലെ തിരക്കുകള്‍ക്ക് അല്‍പം ഇടവേള നല്‍കി സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി കര്‍ഷകയായി മാറി. തൃശ്ശിലേരി പവര്‍ലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കലക്ടര്‍ കര്‍ഷകരോടൊപ്പം കൂടിയത്. രാവിലെ 10 മണിയോടെ തൃശ്ശിലേരി പടശേഖരത്ത് എത്തിയ സബ് കലക്ടര്‍ ഔദ്യോഗിക വാഹനത്തില്‍ നിന്നും നേരെ വയലിലേക്ക് ഇറങ്ങി. നാട്ടിയില്‍ പങ്കെടുക്കാനെത്തിയ ഗ്രാമീണര്‍ കൗതുകത്തോടെയും ആവേശത്തോടെയുമാണ് സബ് കലക്ടറെ പാടത്തേക്ക് വരവേറ്റത്.


 പാടത്തിറങ്ങിയ സബ് കലക്ടര്‍ ആവേശത്തോടെ കര്‍ഷകരോടൊപ്പം ഞാറ് നട്ടു. ഗോത്ര വിഭാഗത്തിന്റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിന്റെയും സംഗീതത്തിനുസരിച്ച് നൃത്തം ചെയ്യാനും മറന്നില്ല സബ് കലക്ടര്‍. കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ച് മനസ്സിലാക്കാനും സബ് കലക്ടര്‍ സമയം കണ്ടെത്തി. ജനങ്ങളുടെ ഉല്‍സവമായി കമ്പളനാട്ടി മാറിയെന്നും ചടങ്ങില്‍ പങ്കെടുത്തതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.

Tags:    

Similar News