ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

Update: 2025-04-29 01:33 GMT
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലിസ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷിചേര്‍ന്ന യുവതിയുടെ അമ്മയുടെ വാദവും ഹൈക്കോടതി കേള്‍ക്കും. ഉദ്യോഗസ്ഥയും സുകാന്തും ലിവിങ് ടുഗദറില്‍ ആയിരുന്നുവെങ്കിലും ബലാല്‍സംഗക്കുറ്റമാണ് പോലിസ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ മരണത്തിന് ശേഷം സുകാന്ത് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. കേസില്‍ ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെ ഐബി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Similar News