മല്‍സ്യവള്ളങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യുക: മുസ്തഫ കൊമ്മേരി

Update: 2022-07-15 12:40 GMT

വടകര: രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരുന്ന കടലിന്റെ മക്കളോട് കേന്ദ്ര- സംസ്ഥാന സംര്‍ക്കാരുകള്‍ വഞ്ചന തുടരുകയാണെന്നും മുഴുവന്‍ വള്ളങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. മല്‍സ്യത്തൊഴിലാളികളോട് കേന്ദ്ര- സംസ്ഥാന സംര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാല്‍ ഹാര്‍ബറില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണെണ്ണയുടെ വില കുറയ്ക്കുക, പെര്‍മിറ്റ് ഫീസില്‍ ഇളവ് വരുത്തുക, 60 കഴിഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, തൊഴിലാളികളെ കുടിയിറക്കുന്ന വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക, ചോമ്പാല്‍ ഹാര്‍ബറില്‍ ഡോക്ടര്‍ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു.

അഴിയൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് മെംബറും എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റുമായ സാലിം അഴിയൂര്‍ വിശദീകരണ പ്രഭാഷണം നടത്തി. പരിപാടിയില്‍ മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, മണ്ഡലം ട്രഷറര്‍ വി പി സബാദ് സംസാരിച്ചു. അസീസ് വെള്ളോളി, കെ കെ ബഷീര്‍, സമദ് മാക്കൂര്‍, ഷെബീര്‍ നാദാപുരം റോഡ്, നവാസ് കുന്നുമ്മക്കര, ഷറഫുദ്ദീന്‍ വടകര, അഷറഫ് ചോമ്പാല, സാഹിര്‍ പുനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News