സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: സ്റ്റാളുകളിലെത്തിയത് 25 ലക്ഷം ഉപഭോക്താക്കള്‍; 59 കോടിയുടെ വിറ്റുവരവ്

Update: 2022-01-12 15:08 GMT

തിരുവനന്തപുരം: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി അറിയിച്ചു.

തിരുവനന്തപുരം 7,87,00,176, കൊല്ലം 8,05,80,133, പത്തനംതിട്ട 2,93,36,276, കോട്ടയം 7,09,64,640, ഇടുക്കി 2,49,91,391, ആലപ്പുഴ 4,40,14,617, എണാകുളം 5,66,52,149, തൃശൂര്‍ 3,23,38,869, പാലക്കാട് 3,21,10,179, മലപ്പുറം 1,44,03,335, കോഴിക്കോട് 3,21,00,389, വയനാട് 1,72,49,108, കണ്ണൂര്‍ 5,42,78,262, കാസര്‍കോഡ് 2,06,85,585 രൂപ ലഭിച്ചു. 

സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങള്‍ വാങ്ങി. സബ്‌സിഡി ഇനങ്ങളില്‍ മാത്രമായി ഏകദേശം പതിനായിരം ടണ്‍ ഉല്പന്നങ്ങള്‍ വാങ്ങി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങള്‍ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നല്‍കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1,238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1,957 പേര്‍ പങ്കാളികളായതായി എംഡി അറിയിച്ചു.

Tags:    

Similar News