കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്‌റ്റേ
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസ്സിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രമേ പരസ്യം പതിക്കാവൂ എന്നതാണ് പുതിയ സ്‌കീം.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിലെ പരസ്യം വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നടപടി. സുരക്ഷാ മാനദണ്ഡങ്ങളും കളര്‍കോഡും പാലിച്ചുകൊണ്ടുതന്നെ പരസ്യം നല്‍കാന്‍ കഴിയുമെന്ന് കെഎസ്ആര്‍ടി സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.