സ്വപ്‌നയും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി ? ആരോപണവുമായി സിപിഐ മുഖപത്രം

ബംഗളുരുവില്‍ പല പ്രാവശ്യം സന്ദര്‍ശനം നടത്തിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌ന സുരേഷും ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി.

Update: 2020-08-24 05:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. സിപിഐ മുഖപത്രമായ 'ജനയുഗമാണ് ' ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. എം ശിവശങ്കര്‍ സ്വപ്ന സുരേഷിനൊപ്പം ബംഗളുരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് 'ജനയുഗ' ത്തിലെ വാര്‍ത്തയില്‍ പറയുന്നു.

ബഹിരാകാശ രഹസ്യം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ തുടങ്ങിയ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തിയതെന്നും 'ജനയുഗ' ത്തിലുണ്ട്.

ഇതേ വാര്‍ത്ത ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും നല്‍കിയിട്ടുണ്ട്. ബംഗളുരുവില്‍ പല പ്രാവശ്യം സന്ദര്‍ശനം നടത്തിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌ന സുരേഷും ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. ബി.ഇ.എല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍വെച്ചാണ് ഇവരുടെ കൂടിക്കാഴ്ച നടന്നതെന്ന് എന്‍ഐഎ കണ്ടെത്തിയതായും  'ജനയുഗം' വാര്‍ത്തയിലുണ്ട്. 

Tags:    

Similar News