'അമ്മ'യുടെ പരാതിപരിഹാര സെല്ലില്‍നിന്ന് ശ്വേതാമേനോനും കുക്കുവും രാജിവച്ചു
കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. മാല പാര്‍വതി രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി.
നടന്‍ വിജയ് ബാബുവിനെതിരേയുള്ള പരാതിയില്‍ നടപടിയെടുക്കാത്തതാണ് കാരണം. അഞ്ചുപേര്‍ അംഗങ്ങളായ പരാതി പരിഹാര സെല്ലില്‍ ശ്വേതാമേനോനാണ് ചെയര്‍പേഴ്‌സന്‍.
പീഡനത്തിനിരയായ നടിയുടെ പരാതി പരിഗണിച്ച് വിജയ് ബാബുവിനെതിരേ നടപടി വേണമെന്ന് പരാതിപരിഹാര സെല്ല് ആവശ്യപ്പെട്ടിരുന്നു. പക്ഷേ,'അമ്മ' അത് പരിഗണിക്കാതെ സ്വയം മാറിനില്‍ക്കാനുള്ള വിജയ് ബാബുവിന്റെ തീരുമാനം നടപ്പാക്കുകയായിരുന്നു. ഇതിനെ നടപടിയെന്ന് വിളിക്കാനാവില്ലെന്നാണ് ഇപ്പോള്‍ രാജിവച്ചൊഴിഞ്ഞ മൂന്ന് പേരും പറയുന്നത്.