താലിബാന്‍ നേതാവ് മൗലവി അഹ്‌മദ് കാന്ദഹാരിയെ വെടിവച്ചുകൊന്നു

Update: 2021-04-28 13:52 GMT

കാബൂള്‍: താലിബാന്‍ സേനയിലെ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മൗലവി അഹ്‌മദ് കാന്ദഹാരിയെ അഫ്ഗാന്‍ സൈന്യം വെടിവച്ചുകൊന്നു. കണ്ഡഹാറില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് കാന്ദഹാരി കൊല്ലപ്പെട്ടത്.

കണ്ഡഹാര്‍ പ്രൊവിന്‍സിന്റെ സൈനിക മേധാവിയായി കരുതപ്പെടുന്നയാളാണ് കാന്ദഹാരിയെന്ന് അഫ്ഗാന്‍ സൈന്യത്തിലെ ഡയറക്ടറേറ്റ് ചീഫ് അഹ്‌മദ് സിയ സരാജ് പറഞ്ഞു. മുല്ല അഖ്തര്‍ മന്‍സോര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് കാന്ദഹാരിക്ക്.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവമെന്ന് ഖാമ പ്രസ് റിപോര്‍ട്ട് ചെയ്തു.

സപ്തംബര്‍ 11ഓടെ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ മുല്ല മുഹമ്മദ് റഹിം അടക്കം അഞ്ച് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കണ്ഡഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 556 ഐഇഡികള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

Tags:    

Similar News