താലിബാന്‍ നേതാക്കള്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

Update: 2021-08-25 01:06 GMT

കാബൂള്‍: ഖത്തറിലെ താലിബാന്‍ പൊളിറ്റക്കല്‍ ഓഫിസിന്റെ ഡെപ്യൂട്ടി മേധാവി അബ്ദുള്‍ സലാം ഹനഫി കാബൂളില്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍ വക്താവ് തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്.

ചൈനീസ് എംബസിയുടെയും ചൈനീസ് നയതന്ത്രജ്ഞരുടെയും സുരക്ഷാപ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിലെ നിലവിലുള്ള സാഹചര്യത്തില്‍ ഉഭയകക്ഷിബന്ധത്തിന്റെയും രാജ്യത്തിന് മാനുഷികമായ സഹായം ലഭ്യമാക്കുന്നതിന്റെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി താലിബാന്‍ നേതാവ് മുഹമ്മദ് നയീം ട്വീറ്റ് ചെയ്തതായി സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു.

കാബൂള്‍ താലിബാന്റെ കയ്യിലായിട്ടും പ്രവര്‍ത്തനം തുടരുന്ന ചുരുക്കം എംബസികളിലൊന്നാണ് ചൈനയുടേത്. താലിബാനെ അഫ്ഗാന്റെ നിയമപരമായ ഭരണാധികാരിയായി അംഗീകരിക്കുമെന്ന റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

മെയ് പകുതിയോടെ ആരംഭിച്ച മിലിറ്ററി കംപയിന്‍ ആഗസ്ത് പതിനഞ്ചോടെയാണ് വിജയത്തിലെത്തിയത്.

20 വര്‍ഷം നീണ്ടുനിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം പിന്‍വലിച്ചതോടെയാണ് താലിബാന്‍ ഭരണത്തിലേക്ക് തിരിച്ചുവന്നത്.

ഈസ്റ്റ് തുര്‍ക്കിസ്താന്‍ ഇസ് ലാമിക് മൂവ്‌മെന്റുമായി താലിബാന്റെ സഖ്യം യോഗത്തില്‍ ചൈനീസ് അംബാസിഡര്‍ ഉയര്‍ത്തി. ഇടിഐഎം രാജ്യസുരക്ഷയ്ക്ക് അപകടമാണെന്നാണ് ചൈനയുടെ നിലപാട്. ഇതേ സന്ദേശം ചൈനീസ് പളിറ്റിക്കല്‍ കമ്മീഷന്‍ മേധാവി മുല്ല അബ്ദുള്‍ ഗനി ബറാദറിനുള്ള സേന്ദശത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇടിഐഎമ്മുമായി സഖ്യം ഉപേക്ഷിക്കണമെന്നാണ് ചൈനയുടെ ദീര്‍ഘകാലമായ ആവശ്യം. 

Tags:    

Similar News