തമിഴ്‌നാട്: ശശികലയുടെ 650 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്ന് അവകാശപ്പെട്ട് പാര്‍ട്ടിയിലെ എംഎല്‍എമാരെ കൂടെ നിര്‍ത്താനാണ് ശശികലയുടെ നീക്കം.

Update: 2021-02-09 15:18 GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികല - പനീര്‍സെല്‍വം പോര് കനക്കുന്നു. ജയില്‍ മോചനത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ശശികലയുടെ 650 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മുഖ്യമന്ത്രി ഇ പനീര്‍സെല്‍വം ഉത്തരവിട്ടു. 24 മണിക്കൂറിനിടെയാണ് രണ്ടു തവണയായിട്ടാണ് ശശികലയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി ഇന്ന് ഉച്ചയോടെ സര്‍ക്കാര്‍ ഏറ്റെടുത്തു.


യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്ന് അവകാശപ്പെട്ട് പാര്‍ട്ടിയിലെ എംഎല്‍എമാരെ കൂടെ നിര്‍ത്താനാണ് ശശികലയുടെ നീക്കം. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായും ശശികല അവകാശപ്പെടുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ച് നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.


അതിനിടെ ശശികലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെ പനീര്‍സെല്‍വം വിഭാഗം പുറത്താക്കി. ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവെച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴുപേരെയാണ് അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. അണ്ണാഡിഎംകെ എംഎല്‍എമാരെ കൂടെ തന്നെ നിര്‍ത്താന്‍ പനീര്‍ശെല്‍വം വിഭാഗവും അടര്‍ത്തി മാറ്റാന്‍ ശശികല വിഭാഗവും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.




Tags:    

Similar News