തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ നേതാവ് മൗലവി ഫക്കീര്‍ മുഹമ്മദിനെ മോചിപ്പിച്ചു

Update: 2021-08-18 14:24 GMT

കാബൂള്‍: തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ നേതാവ് മൗലവി ഫക്കീര്‍ മുഹമ്മദ് അടക്കം നിരവധി പേരെ താലിബാന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചു. അഫ്ഗാനില്‍ വിവിധ പ്രവിശ്യകളില്‍ ജയിലില്‍ കിടന്നിരുന്നവരെയാണ് അധികാരം പിടിച്ച് ഏറെ താമസിയാതെ താലിബാന്‍ മോചിപ്പിച്ചത്.

ടിടിപി നേതൃത്വത്തിലെ രണ്ടാമനാണ് മോചിപ്പിക്കപ്പെട്ട മൗലാന ഫക്കീര്‍ മുഹമ്മദ്. അല്‍ കൈ്വദയുടെ അയ്മന്‍ അല്‍ സവാഹിരിയുമായി ബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചിരുന്ന നേതാവാണ് ഫക്കീര്‍ മുഹമ്മദ്.

ഇതോടൊപ്പം നിരവധി താലിബാന്‍ നേതാക്കളെയും മോചിപ്പിച്ചു. വക്വസ് മെഹ്‌സൂദ്, ഹംസ മെഹ്‌സൂദ്, സര്‍ക്കാവി മെഹ്‌സൂദ്, സെയ്തുല്ല മെഹ്‌സൂദ്, ഖ്വാറി ഹമീദുല്ല മെഹ്‌സൂദ്, ഹമീദ് മെഹ്‌സൂദ്, മസര്‍ മെഹ്‌സൂദ്.

ഇതുവരെ താലിബാന്‍ 2300ഓളം ടിടിപി കമാന്‍ഡര്‍മാരെയും നേതാക്കളെയും മോചിപ്പിട്ടുണ്ട്.

വസീറിസ്താന്‍, സര്‍ഗോധ, സ്വത്, ബജൗര്‍ തുടങ്ങിയ ജയിലുകളില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്.

Tags:    

Similar News