തെലങ്കാന ടണല്‍ ദുരന്തം: രക്ഷാദൗത്യം 12ാം ദിവസത്തിലേയ്ക്ക്

Update: 2025-03-05 07:06 GMT
തെലങ്കാന ടണല്‍ ദുരന്തം: രക്ഷാദൗത്യം 12ാം ദിവസത്തിലേയ്ക്ക്

നാഗര്‍കുര്‍നൂള്‍: തെലങ്കാനയിലെ എസ്എല്‍ബിസി തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം 12ാം ദിവസത്തിലേയ്ക്ക്. നിലവില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഖനനം നടക്കുകയാണ്. ചെളിയും വെള്ളവും ഉള്‍പ്പെടെയുള്ള തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ഫെബ്രുവരി 22 നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതി തുരങ്കത്തില്‍ എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മി, നാവികസേന, മറ്റ് ഏജന്‍സികള്‍ എന്നിവയിലെ വിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നത്.

Tags:    

Similar News