
ഹൈദരാബാദ്: തെലങ്കാനയിലെ എസ്എല്‍ബിസി തുരങ്കത്തില്‍ കഴിഞ്ഞ ആറ് ദിവസമായി കുടുങ്ങിക്കിടക്കുന്ന എട്ട് പേരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ രാവിലെ മുതല്‍ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. വെള്ളം വറ്റിക്കുന്നതും നടക്കുന്നുണ്ട്. ഇന്നലെ ദൗത്യ സംഘം തുരങ്കത്തിനറ്റത്തെത്തിയിട്ടും അവശിഷ്ടങ്ങള്‍ നിറഞ്ഞതിനാല്‍ മടങ്ങുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നും തെലങ്കാന ജലസേചന മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.
മനോജ് കുമാര്‍ (യുപി), ശ്രീ നിവാസ് (യുപി), സണ്ണി സിംഗ് (ജമ്മു കശ്മീര്‍), ഗുര്‍പ്രീത് സിംഗ് (പഞ്ചാബ്), സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു (ജാര്‍ഖണ്ഡ്) എന്നിവരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ല്‍ നിന്നുള്ളവരാണ് ഇവര്‍. എട്ട് പേരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരാണ്, രണ്ട് പേര്‍ ഓപ്പറേറ്റര്‍മാരാണ്, ബാക്കി നാല് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളികളാണ്.