ഹൈദരാബാദ്: തെലുഗു നടനും നടന്‍ പ്രഭാസിന്റെ അമ്മാവനുമായ കൃഷ്ണം രാജു(83) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍വച്ചായിരുന്നു അന്ത്യം.
വെസ്റ്റ് ഗോദാവരിയില്‍ 1940ല്‍ ജനനം. 1966ല്‍ ഛിലാക ഗൊരിന്‍കയാണ് ആദ്യ ചിത്രം. വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. അവെകല്ലുവിലെ വേഷം ശ്രദ്ധപിടിച്ചുപറ്റി.
പിന്നീട് വിമതനായകവേഷത്തിലൂടെ ശ്രദ്ധേയനായി.
ഹന്തകുലു ദേവന്തകുലു, ഭക്ത കണ്ണപ്പ, തന്ദ്ര പാപ്പാരായുഡു, ബോബിലി ബ്രാഹ്മണ്ണ, റങ്കൂണ്‍ റൗഡി, ത്രിശൂലം, കടകത്തല രുദ്രയ്യ, മന വൂരി പാണ്ഡവുലു, ടു ടൗണ്‍ റൗഡി, പല്‍നാട്ടി പൗരുഷം എന്നിവ പ്രധാന ചിത്രങ്ങള്‍.
ഭക്ത കണ്ണപ്പ നിര്‍മിച്ചതും കൃഷ്ണം രാജുവാണ്. രാധേ ശ്യാമാണ് അവസാന ചിത്രം.
1991ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു.