മഴയ്ക്ക് താല്‍ക്കാലിക ശമനം; അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
അതിരപ്പിള്ളി, തുമ്പൂര്‍മുഴി, വാഴച്ചാല്‍ എന്നിവ നാളെ തുറക്കും
തൃശൂര്‍:തൃശൂരില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂര്‍മുഴി, വാഴച്ചാല്‍ ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിരപ്പിള്ളി, തുമ്പൂര്‍മുഴി, വാഴച്ചാല്‍ എന്നിവ നാളെ തുറക്കും.സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് തീരുമാനം.
അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.ഒഡിഷയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദപ്പാത്തിയുമാണ് മഴ തുടരാന്‍ കാരണം.