മതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ

Update: 2025-03-31 08:40 GMT

കോഴിക്കോട് : ഇസ്‌ലാം മതത്തിനും, പ്രവാചകനും എതിരെ മത വിദ്വേഷം പരത്തുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശി കൈതപ്പുഴയിൽ ആനോറമ്മൽ ചന്ദ്രഗിരി അജയൻ (44) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് 196( 1 ) വകുപ്പ് പ്രകാരമാണ് അറസ്റ്റ് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .എസ്ഡിപിഐ പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മയിലള്ളാം പാറ ഞാറ്റുപറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തു അറസ്റ്റ് ചെയ്തത്. മൂന്നുവർഷം തടവും ,പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയത്.

Similar News