താനൂര്‍: താനൂര്‍ സിഐക്ക് കൊവിഡ് സ്ഥിരീകരിച്ചു.നേരത്തെ വയോധികയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി തൊടുപുഴ സ്വദേശിക്ക് കഴിഞ്ഞ 27ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്നുമുതല്‍ എസ്‌ഐ യും ഒന്‍പത് പോലീസുകാരും ക്വാറന്റൈനില്‍ ആയിരുന്നു. സിഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പോലീസുകാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.