ഒൻപത് മാസം ഗർഭിണിയായ യുവതി ഭർത്യവീട്ടിൽ മരിച്ച നിലയിൽ

Update: 2025-04-01 07:48 GMT
ഒൻപത് മാസം ഗർഭിണിയായ യുവതി ഭർത്യവീട്ടിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ഭർത്താവ് അഖിൽ അമിത മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.

മരിക്കുന്നതിനു മുമ്പ് മകൾ ഫോണിൽ വിളിച്ചെന്നും മക്കളെ നോക്കണമെന്നു പറഞ്ഞുവെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News