മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍

Update: 2021-04-27 04:10 GMT

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു.


ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി ബെവ് ക്യൂ എന്ന ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുമുണ്ട്.




Tags:    

Similar News