വംശനാശം സംഭവിച്ചതായി കരുതിയ പക്ഷിയെ 170 വര്‍ഷത്തിനു ശേഷം കണ്ടെത്തി

Update: 2021-02-26 17:35 GMT

ജക്കാര്‍ത്ത: ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായതായി കരുതിയ ബ്ലാക്ക് ബ്രൗസ്ഡ് ബാബ്ലര്‍ പക്ഷിയെ 170 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടെത്തി. ബൊര്‍നിയോയിലെ മഴക്കാട്ടിലാണ് ബ്ലാക്ക് ബ്രൗസ്ഡ് ബാബ്ലറിനെ വീണ്ടും കണ്ടെത്തിയത്. ഏറ്റവും അവസാനമായി 170 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ സാനിധ്യം പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയത്.


170 വര്‍ഷം മുന്‍പ് ഒരു തവണ മാത്രമാണ് ഇതിനെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടത്. 1848ലാണ് ബ്ലാക്ക് ബ്രൗസ്ഡ് ബാബ്ലറിനെ കണ്ടത്. തുടര്‍ന്ന് ഇതിന്റെ സാനിധ്യം കണ്ടെത്താനുള്ള അന്വേഷണങ്ങളൊന്നും വിജയിച്ചില്ല. അതോടെ ഈ പക്ഷിവര്‍ഗ്ഗം പൂര്‍ണമായും ഇല്ലാതെയായി എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ നിഗമനം.




Tags:    

Similar News