കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ കൗണ്‍സിലിന് തുടക്കമായി
ഭരണകൂത്തിന്റെ വേട്ടകളില്‍ ഭയന്ന് പിന്മാറുകയില്ലെന്നും സംഘ്പരിവാറിന്റെ ഹിന്ദുത്വ ഭീകരതക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പരിപാടി ഉത്ഘാടനം ചെയ്ത് എം എസ് സാജിദ് പറഞ്ഞു
പുത്തനത്താണി : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ കൗണ്‍സിലിന് മലപ്പുറത്ത് തുടക്കമായി. 'നിലനില്‍പിനായി ചെറുത്ത് നില്‍ക്കുക' എന്ന തലക്കെട്ടില്‍ നടക്കുന്ന പരിപാടി
കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ്, ട്രഷറര്‍ അതീഖുര്‍ റഹ്മാന്‍, മസൂദ് അഹമദ് എന്നിവര്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമായി അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭരണകൂത്തിന്റെ വേട്ടകളില്‍ ഭയന്ന് പിന്മാറുകയില്ലെന്നും സംഘ്പരിവാറിന്റെ ഹിന്ദുത്വ ഭീകരതക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പരിപാടി ഉത്ഘാടനം ചെയ്ത് എം എസ് സാജിദ് പറഞ്ഞു.
ദേശീയ വൈസ് പ്രസിഡന്റ് നഫീസതുല്‍ മിസ്‌രിയ, ദേശീയ സെക്രട്ടറി ഇര്‍ഷാദ് കാവ്, ദേശീയ സമിതിയംഗങ്ങളായ പി വി ഷുഹൈബ്, ടി അബ്ദുല്‍ നാസര്‍, കെപി ഫാത്തിമ ഷെറിന്‍, കരീമുല്‍ ബാരി, മുസ്തഫ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 2021-22 ദേശീയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പോടെ കൗണ്‍സില്‍ സമാപിക്കും.