പിഎംഎവൈ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കേരളത്തെ അവഗണിച്ചുവെന്ന് കെ സുധാകരന്‍ എംപി
പ്രളയകാലത്ത് നല്‍കിയ ഭക്ഷ്യസഹായത്തിന് പണം ചോദിച്ച സര്‍ക്കാറില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നും കെ.സുധാകരന്‍ എം.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിന്ന് കേരളത്തെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണെന്ന് കെ സുധാകരന്‍ എംപി ലോക്‌സഭയില്‍ പരാതിപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പട്ടികയില്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 6150000 വീടുകള്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേരളം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തുവിട്ടിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാറിന്റെ വിവിധങ്ങളായ പദ്ധതിയില്‍ നിന്നും സാമ്പത്തിക പാക്കേജില്‍ നിന്നും കേരളത്തെ ഒഴിവാക്കുന്ന സമീപനം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇതാണ് അനുഭവം. സംസ്ഥാനത്ത് രൂക്ഷമായ പ്രളയം ഉണ്ടായപ്പോഴും കഴിഞ്ഞ കേന്ദ്ര ബജറ്റിലും കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു.പ്രളയകാലത്ത് നല്‍കിയ ഭക്ഷ്യസഹായത്തിന് പണം ചോദിച്ച സര്‍ക്കാറില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നും കെ.സുധാകരന്‍ എം.പി വിമര്‍ശിച്ചു.