നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: ഹണി റോസ്

Update: 2025-01-08 06:36 GMT
നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണുരിനെതിരെയുള്ള പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നെന്ന് ഹണി റോസ്. പരാതിയില്‍ എത്രയും വേഗം നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബോബി ചെമ്മണ്ണുര്‍ പോലിസ് കസ്റ്റഡിയിലാണ്. കര്‍ശനമായ നടപടി ബോബി ചെമ്മണ്ണുരിനെതിരേ സ്വീകരിക്കണമെന്നു സര്‍ക്കാര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം.

ഹണി റോസ് തന്നെയാണ് തനിക്കെതിരെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പരാതി കൊടുത്തത്.തെളിവുകള്‍ ഉണ്ടെങ്കില്‍ അവ കൂടി ശേഖരിച്ച ശേഷം ബോബിയെ ചോദ്യം ചെയ്യുമെന്നാണ് പോലിസ് നിലപാട്. നിലവില്‍ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍ട്രല്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്.

Tags:    

Similar News